Grow Your Farm
Grow Your Future
Learn more
Agri News
Crop Info
Farming
Gardening
Livestock & Aqua
Health News
Recipes
Yaathra

ഉലുവയില ഉണങ്ങിയാൽ അത് കസൂരിമേത്തി ആവില്ല

March 22, 2021 0

 

ഗൂഗിളിൽ നോക്കിയാൽ Dried Fenugreek Leaves. ഉണങ്ങിയ ഉലുവ ഇല. അത് ശരിയാണ് താനും. എന്നാൽ സാധാരണ കറികളിൽ ഉപയോഗിക്കുന്ന ഉലുവയുടെ ഇല ഉണങ്ങിയതല്ല എന്നതാണ് യാഥാർത്ഥ്യം.

കുറച്ചുനാൾ മുമ്പുവരെ ഉലുവയിലയിൽ ഇത്തരം ഒരു വ്യത്യാസം ഉണ്ടെന്നു പറഞ്ഞാൽ അംഗീകരിക്കാൻ മടിക്കുന്നവരുടെ കൂട്ടത്തിൽ ഞാനുമുണ്ടായിരുന്നു. എന്നാൽ കസൂരിമേത്തി യെക്കുറിച്ച് ഒരു ലേഖനം വായിക്കാനിടയായതാണ് സാധാരണ ഉലുവ പാകി മുളപ്പിച്ച ഇലഉണങ്ങിയാൽ അത് കസൂരിമേത്തി ആവില്ല എന്ന തിരിച്ചറിവിൽ എത്തിച്ചത്. അതുകൊണ്ടാണ് കസൂരി മേത്തി seeds എന്ന് പാക്കറ്റ് കണ്ടപ്പോൾ വാങ്ങി പാകിയതും വ്യത്യാസം നേരിട്ട് മനസ്സിലായതും.

 

ഒരേ കുടുംബക്കാരാണ്. മണത്തിലും രുചിയിലും കേമൻ കസൂരി മേത്തി ആണെന്നതാണ് അനുഭവം.

 

ചെറിയ ഇലകളും കുലയായ മഞ്ഞപ്പൂക്കളും ആണ് കസൂരിമേത്തിക്ക്. വിത്തുകളും വളരെ ചെറുത്. ഇലകൾ കൂടുതലും ഉണക്കി കറികളിൽ ഉപയോഗിക്കാറാണ് പതിവ്. തണലത്ത് ഉണക്കി കുപ്പികളിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കും.

 

സാധാരണ ഉലുവയ്ക്ക് വെളുത്ത പൂക്കളും കുറച്ചൂടെ വലുപ്പമുള്ള ഇലകളുമാണ്. വിത്തുകൾ നമ്മൾ നമുക്ക് പരിചിതമായവ. നമ്മുടെ അടുക്കളയിൽ ഉള്ളവ തന്നെ. ഇലകൾ ചീര പോലെ കറിക്ക് ഉപയോഗിക്കാറുണ്ട്. ചെറുതായി അരിഞ്ഞു ചപ്പാത്തി മാവിൽ ചേർത്തു കുഴച്ച് മേത്തി പറാത്ത ഉണ്ടാക്കാം. രുചികരമാണ്.

കടപ്പാട് : Leni Mathew

Comments

Subscribe to Our Newsletter

Get the latest farming tips, news and updates straight to your inbox.

We respect your privacy. Unsubscribe anytime.